Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചു; പിണറായി വിജയനു കമല്‍ഹാസന്റെ ജന്മദിനാശംസ

1945 മേയ് 24 നു തലശ്ശേരിയിലെ പിണറായിയില്‍ മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനായാണ് പിണറായി വിജയന്‍ ജനിച്ചത്

Kamal Haasan and Pinarayi Vijayan, Pinarayi Vijayan Birthday, Kamal Haasan wishes to Pinarayi Vijayan

രേണുക വേണു

, ശനി, 24 മെയ് 2025 (12:08 IST)
Pinarayi Vijayan and Kamal Haasan

കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍. എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായി കമല്‍ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
പൊതുസേവനത്തോടു നിരന്തരം പ്രതിബദ്ധതയുള്ള, കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായി വിജയനെന്ന് കമല്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആരോഗ്യത്തോടെയും കരുത്തോടെയും തുടരാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും കമല്‍ ആശംസിച്ചു. 
 
1945 മേയ് 24 നു തലശ്ശേരിയിലെ പിണറായിയില്‍ മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനായാണ് പിണറായി വിജയന്‍ ജനിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വോട്ടെടുപ്പിലൂടെ ഭരണത്തുടര്‍ച്ച ലഭിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്ത ഏക രാഷ്ട്രീയ നേതാവെന്ന നേട്ടവും പിണറായി വിജയനു സ്വന്തം. ഇ.കെ.നായനാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നേതാവും പിണറായി വിജയന്‍ തന്നെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ്: ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി, മേയ് മാസത്തില്‍ 273 കേസുകള്‍