ഉലഹനായകന്റെ വീട്ടിൽ തീപിടുത്തം
കമൽഹാസന്റെ ഭവനത്തിൽ തീപിടുത്തം
ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്.
അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുകശ്വസിച്ചതിന്റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. 'സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്ഹാസന് ട്വിറ്റ് ചെയ്തു.