കൊച്ചി ചലച്ചിത്രമേളയില്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍ അറിയിച്ചു. തന്നെമാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ രാഷ്ട്രിയം സംരക്ഷിക്കപ്പെട്ടതായും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ സലിംകുമാറിനെ വിളിച്ചിട്ടുണ്ടെന്നും പങ്കെടുക്കത്തത് സലിംകുമാറിന് രാഷ്ട്രിയ ലക്ഷ്യമുള്ളതുകൊണ്ടാകാമെന്ന് അക്കാദമി ചെയര്‍മാര്‍ കമല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ്‌കാരനായതുകൊണ്ടാണ് കൊച്ചി ഐഎഫ്എഫ്കെയില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്നും സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സലിം കുമാറിനെ വിളിച്ചിരുന്നതായും അരമണിക്കൂര്‍ സംസാരിച്ചതായും കമല്‍ പറഞ്ഞു. അതേസമയം വിഷയം വിവാദമായപ്പോഴാണ് തന്നെ വിളിക്കുന്നതെന്ന് സലിം കുമാര്‍ പ്രതികരിച്ചു.