സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം: കാനം രാജേന്ദ്രന്‍
ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് കാനം
കൊച്ചിയിൽ അർദ്ധരാത്രി നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന എത്രയും പെട്ടെന്ന് പുറത്ത് കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒരു കാര്യമല്ല ഈ ആക്രമണം. കേസന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നിരുന്നാലും ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലും വേഗത്തിലും മുന്നോട്ട് പോകാന്‍ പൊലീസിനു കഴിയുന്നില്ലെന്നും കാനം പറഞ്ഞു.
എല്ലാവര്‍ക്കും ഒരുപോലെ ജോലി ചെയ്യാനുളള സാഹചര്യം സിനിമാ മേഖലയില്‍ ഉണ്ടാകണം. അതിനായി സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. ഉത്തരംമുട്ടുമ്പോളുളള മറുപടിയാണ് സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നതിനു കാരണമെന്നും കാനം പറഞ്ഞു.