Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐ പോരിനോ ?; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്

സിപിഎം സിപിഐ പോര് രൂക്ഷം; പിണറായിക്ക് മറുപടിയുമായി കാനം രംഗത്ത്

സിപിഐ പോരിനോ ?; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്
തിരുവനന്തപുരം , ബുധന്‍, 25 ജനുവരി 2017 (19:00 IST)
വിവരാവകാശ നിയമത്തിന്റെ പേരിൽ ഉയരുന്ന പരാമർശങ്ങൾക്ക് സിപിഐയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.

ഇടതുപക്ഷത്തിന്റെ യഥാർഥ അഭിപ്രായമാണ് സിപിഐ പറയുന്നത്. അത് തെറ്റിദ്ധാരണ കൊണ്ടല്ല, ബദൽ പ്രസംഗങ്ങളിൽ മാത്രമല്ല ആശയങ്ങളിലും വേണം. എല്ലായ്‌പ്പോഴും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അഭിപ്രായം പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കില്ലെന്ന് കാനം പറഞ്ഞു.

നേരത്തെ സിപിഐക്കെതിരെയും മുഖ്യമന്ത്രി പ്രസ്‌താവന നടത്തിയിരുന്നു. മുൻസർക്കാരിനെ പോലെയാണ് ഇടതുസർക്കാരെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇത് ഒരിക്കലും ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനു ചുമതലപ്പെട്ടവര്‍ മറിച്ചു നിലപാടെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു; എംപിയെ ചേംബറിലേക്ക് വിളിപ്പിച്ച മന്ത്രി ലൈംഗികവിമര്‍ശനം നടത്തി