‘എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും, എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും’: കണ്ണന്താനം

തനിക്ക് വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമെന്ന് കണ്ണന്താനം

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (08:38 IST)
എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
 
കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ, ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തുടങ്ങും. എല്ലാവരും അത്തരക്കാരാണെന്ന് പറയുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു. 
 
നമ്മള്‍ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണ് നടത്തിക്കൊണ്ടിരുന്നത്. അതിന് തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാവുന്നത് സര്‍വ്വസാധരണമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാശുള്ളവര്‍ പാവപ്പെട്ടവരെക്കൂടി പരിഗണിക്കണം. 
 
67 ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ലെന്ന് പറയുന്നത് എന്തു നാണക്കേടാണ്. മോദി അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനം ആളുകള്‍ക്ക് കക്കൂസ് ഇല്ലായിരുന്നു. നാലേമുക്കാല്‍ കോടി കക്കൂസുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69 ശതമാനം പേര്‍ക്കും കക്കൂസ് ഉണ്ടെന്നും കണ്ണന്താനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments