'ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും’: സരോജ് പാണ്ഡെ
'ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും’: ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ
കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെ. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ജനരക്ഷ യാത്ര ഇത് കാണിച്ച് കൊടുക്കാനാണെന്നും സരോജ് പാണ്ഡെ വ്യക്തമാക്കി.
രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാമെന്നും പാണ്ഡെ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ വ്യക്തമാക്കി.