Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയിരങ്ങ‌ൾ സാക്ഷി; കലക്ടർ കടലിലേക്ക് എടുത്തുചാടി, അന്തംവി‌ട്ട് ജനങ്ങൾ!

കടപ്പുറം സാക്ഷി; കലക്ടർ കട‌ലിലേക്ക് എടുത്തുചാടി!

ആയിരങ്ങ‌ൾ സാക്ഷി; കലക്ടർ കടലിലേക്ക് എടുത്തുചാടി, അന്തംവി‌ട്ട് ജനങ്ങൾ!
, തിങ്കള്‍, 6 ഫെബ്രുവരി 2017 (08:56 IST)
കണ്ണൂരിന്റെ കലക്ടർ കടലിലേക്ക് എടുത്തുചാടിയപ്പോൾ കടപ്പുറത്തുണ്ടായിരുന്ന ജനങ്ങൾ ഒന്ന് പകച്ചു. കലക്ടറുടെ ഉദ്ദേശം എന്താണെന്ന് അവിടെ കൂടിനിന്നവർക്ക് മനസ്സിലായില്ല. എന്നാൽ, കടലിലെ ഓളങ്ങളോടൊപ്പം നീന്തിത്തുടിച്ച്, ഒരു കിലോമീറ്ററോളം നീന്തിതിരിച്ചെത്തുകയായിരുന്നു കലക്ടർ. 
 
ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ നീന്തൽ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമായിരുന്നു കലക്ടർ നിർവഹിച്ചത്. എന്നാലും ഇതിത്തിരി കൂടിപ്പോയില്ലേ എന്നാണ് കാണിക‌ൾ ചോദിക്കുന്നത്. ഒരു വർഷം 2000 പേർക്ക് നീന്തൽ പഠിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.
 
ജലാശയങ്ങളും ബീച്ചുകളും ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂർ. ഈ കണ്ണൂരിലുള്ള എല്ലാവരും നീന്തക് പഠിക്കേണ്ടത് അത്രമേൽ ആവശ്യമാണെന്ന് കലക്ടർ പരിപടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോ അക്കാദമി ഇപ്പോൾ തുറക്കില്ല, ഇനിയെന്ന് എന്ന് പറയാനുമാകില്ല!