Publish Date: Sun, 28 Apr 2019 (13:52 IST)
Updated Date: Sun, 28 Apr 2019 (13:54 IST)
കണ്ണൂരിൽ കള്ളവോട്ടുകൾ ചെയ്തതായി ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം, മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിൽ ഉള്ളത് കള്ളവോട്ട് അല്ലെന്നും അത് ഓപ്പൺ വോട്ടാണെന്നും സി പി എം വ്യക്തമാക്കി. എന്നാൽ, കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് ഏകദേശം ഉറപ്പിക്കാം.
പിലാത്തറ സിഎം നഗറിലെ കെജെ ഷാലറ്റിന് തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സാധിച്ചില്ല. തന്റെ വോട്ട് മറ്റാരോ ചെയ്തതിനാൽ തനിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഷാലറ്റ് പറയുന്നത്. വൈകിട്ട് ക്യൂ നിന്ന് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഓസീഫർ ഷാലറ്റിനോട് പറഞ്ഞത്.
എന്നാൽ, ചെയ്തില്ലെന്നും മഷി പുരട്ടാത്ത വിരലും കാണിച്ചെങ്കിലും മറ്റ് വഴികളില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ഷാലറ്റ് പറയുന്നു.