Webdunia - Bharat's app for daily news and videos

Install App

അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉണ്ടയില്ലാ വെടിയുമായി തോമസ് ഐസക്ക്: രമേശ് ചെന്നിത്തല

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (17:18 IST)
കണ്ണൂര്‍: മയക്കുമരുന്ന് കേസിലും സ്വര്‍ണക്കടത്തു കേസിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണങ്ങളിലും ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
 
ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി  സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്ന കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രിയാണ് രാജിവയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  
 
കോടികളുടെ അഴിമതിയാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും അത് സി.എ ജി കണ്ടെത്തുമെന്ന് പേടിച്ചാണ് തോമസ് ഐസക് പത്രസമ്മേളനം മുന്‍കൂട്ടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമപരമായും ഭരണഘടനാ പരമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സി.എ ജി യുടെ ഫൈനല്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്താണ് വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments