Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ചികിത്സയിലായിരുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

കോവിഡ് ചികിത്സയിലായിരുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ശ്രീനു എസ്

, ഞായര്‍, 15 നവം‌ബര്‍ 2020 (16:06 IST)
കോവിഡ് ചികിത്സയിലായിരുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരംപ്രദ ചതോപാധ്യായ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു സൗമിത്ര ചാറ്റര്‍ജി. 
 
സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. സത്യജിത് റേയുടെ ഇഷ്ട നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. കൂടാതെ സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി