Publish Date: Fri, 11 Dec 2020 (08:36 IST)
Updated Date: Fri, 11 Dec 2020 (08:38 IST)
അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ മണ്ണില്‍ താഴ്ന്ന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനകത്തെത്തി. കണ്ണൂരിലെ ആയിപ്പുഴയിലാണ് സംഭവം. ആയിപ്പുഴ ഗവ. യുപി സ്‌കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍ പെട്ടത്. തുണി അലക്കിക്കൊണ്ടിരിക്കെ മണ്ണ് താഴ്ന്ന് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ കിണറിനകത്തെത്തുകയായിരുന്നു. 25 കോല്‍ ആഴമുള്ള കിണറിലാണ് വീട്ടമ്മ പൊങ്ങിയത്.
കിണറില്‍ നിന്നുകേട്ട ശബ്ദത്തില്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അയല്‍വാസിയായ വീട്ടമ്മയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തും മുന്‍പേ നാട്ടുകാര്‍ ഇവരെ രക്ഷിച്ചു.