Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാന്‍സ് -അര്‍ജന്റീന ആരാധകര്‍ തമ്മില്‍ തര്‍ക്കം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ഫ്രാന്‍സ് -അര്‍ജന്റീന ആരാധകര്‍ തമ്മില്‍ തര്‍ക്കം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:28 IST)
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കപ്പ് നേടിയതിനെ തുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങി മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്.
 
തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. അര്‍ജന്റീന പെനാള്‍ട്ടിയില്‍ ജയിച്ചതോടെ ഫ്രാന്‍സ് അര്‍ജന്റീന ആരാധകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. ഉടന്‍തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി