Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂത്തുപറമ്പില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൂത്തുപറമ്പില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ജൂണ്‍ 2023 (19:23 IST)
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതയങ്ങയില്‍ ശരീഫ് - മുംതാസ് ദമ്പതികളുടെ പത്തു മാസം പ്രായമായ മകന്‍ മുഹമ്മദ് റഹീമാണ് മരിച്ചത്. കുഞ്ഞിന് അമ്മ മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 
 
ഉടന്‍ തന്നെ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കുപണ്ട പണയത്തിലൂടെ 70000 രൂപാ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി