Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

കൃപാലയം അഗതി മന്ദിരത്തില്‍ ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേര്‍; ഭക്ഷണം പോലും കിട്ടാത്ത സാഹചര്യം

Kannur

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ഓഗസ്റ്റ് 2021 (09:02 IST)
കണ്ണൂര്‍ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തില്‍ ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേര്‍. കൂടാതെ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുമുണ്ട്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണുള്ളതെന്നും നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നു. 234 അന്തേവാസികളാണ് ഇവിടുള്ളത്. മാനസിക വെല്ലുവിളി നേരിടുന്നവരും ആരുമില്ലാത്ത വൃദ്ധരുമൊക്കെയാണ് ഇവര്‍. 
 
സുമനസുകളുടെ സഹായം കൊണ്ടാണ് ഇവിടുത്തെ ചിലവുകള്‍ കടന്നുപോകുന്നത്. എന്നാല്‍ കൊവിഡ് ബാധിക്കപ്പെട്ടതിനെ തുടര്‍ന്ന് സഹായങ്ങളും എത്താത്ത അവസ്ഥയാണുള്ളതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ജില്ലാ ഭരണകൂടവും ഇതില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു പോന്നത് ചെരുപ്പ് പോലും എടുക്കാതെ, അവിടെ നിന്നിരുന്നെങ്കില്‍ തൂക്കി കൊന്നേനെ,'; അഷറഫ് ഗനി