കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് മുൻപായി ശരണ്യയുടെ വീടിനടുത്ത് കാമുകൻ എത്തി, പൊലീസിന് ദൃശ്യങ്ങൾ ലഭിച്ചു

ഞായര്‍, 23 ഫെബ്രുവരി 2020 (16:42 IST)
കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് തലേ ദിവസം രാത്രിയിൽ ശരണ്യയുടെ വീടിന് സമിപത്ത് കാമുകനെ കണ്ടതായി ദൃക്സാക്ഷിയുടെ മൊഴി. ശരണ്യയുടെ വീടിന് പിന്നിലെ റോഡിൽ ബൈക്കിൽ വലിയന്നൂർ സ്വദേശിയായ കാമുകനെ കണ്ടിരുന്നതായാണ് പ്രദേശവാസി മൊഴി നൽകിയിരിക്കുന്നത്. 
 
എന്താണ് രാത്രിയിൽ ഇവിടെ നിൽക്കുന്നത് എന്ന് ആരാഞ്ഞപ്പോൾ മെയിൻ റോഡിൽ പൊലീസ് ഉണ്ടെന്നും മദ്യപിച്ചിട്ടുള്ളതിനാൽ അതുവഴി പോകാനാകില്ല എന്നുമായിരുന്നു ഇയാളുടെ മൊഴി. അൽപനേരം കഴിഞ്ഞപ്പോൾ പൊലീസ് പോയി എന്നുപറഞ്ഞ് ഇയാൾ അവിടെനിന്നു പോയി എന്നും പ്രദേശവാസി നൽകിയ മൊഴിയിൽ പറയുന്നു.
 
മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങൾ ഇയാൾ ബൈക്കിൽ കടന്നുപോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഇതേവരെ ഇയാൾ ഹാജരായിട്ടില്ല. സ്ഥലത്തില്ല എന്നാണ് പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇയാൾക്ക് സിറ്റി പൊലീസ് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാക് നിർമ്മിത വെടിയുണ്ടകൾ, ചില സൂചനകൾ ലഭിച്ചതായി ഡിജിപി, മിലിറ്ററി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു