കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര വിഭാഗം മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. ഊമക്കത്തിലൂടെ വിദ്യാര്‍ഥിനികള്‍ നല്കിയ പരാതി വൈസ് ചാന്‍സിലര്‍ അവഗണിച്ചു. തുടര്‍ന്നാണ് മൂന്ന് ഗവേഷണ വിദ്യാർഥിനികള്‍ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും ഗവർണർക്കും പരാതി നൽകിയത്.
പരാതിയില്‍ തങ്ങളുടെ പേര് വച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ്ചാൻസലർ പരാതി അവഗണിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് നടന്ന പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.