Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലാത്തതിന് ഹോട്ടലില്‍ സംഘര്‍ഷം; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു - സംഭവം കോഴിക്കോട്ട്

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലാത്തതിന് ഹോട്ടലില്‍ സംഘര്‍ഷം; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു - സംഭവം കോഴിക്കോട്ട്
കണ്ണൂര്‍ , വ്യാഴം, 28 ഫെബ്രുവരി 2019 (09:16 IST)
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.  സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ നവാസ് (39), ഹബീബ് റഹ്മാന്‍ (24), മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവര്‍ അറസ്‌റ്റിലായി.

ഈ മാസം പത്താം തിയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്‌റ്റാന്‍ന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ ജോസഫ്, രവി എന്നിവര്‍ മദ്യലഹരിയി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. വാങ്ങിയ  കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു ചൂണ്ടികാട്ടി ഹനീഫും കൂട്ടകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി.

ഹോട്ടല്‍ ഉടമയായ ബഷീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പിയതാണ് പ്രശ്‌നം വഷളായി. സംഘത്തെ ജീവനക്കാര്‍ ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതിനിടെ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിക്കുകയും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്‌തു.

ഏറ്റുമുട്ടലിനിടെ ജീവനക്കാര്‍ ഹനീഫിനെ പിടിച്ചു തള്ളി. തലയടിച്ചുള്ള വീഴ്‌ചയില്‍ ഇയാളുടെ നട്ടെല്ലിനും പരുക്കേറ്റു. ഇതോടെ ജോസഫും രവിയും ഓടി രക്ഷപ്പെട്ടു. ഹനീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്, ഇന്ത്യ തിരിച്ചടിക്കുന്നു - സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍