Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി നേതാക്കളുടെ ഇടപെടൽ; കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി

കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചില പ്രാദേശിക നേതാക്കൾ പേരുമാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ബിജെപി നേതാക്കളുടെ ഇടപെടൽ; കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി
, ശനി, 2 മാര്‍ച്ച് 2019 (16:57 IST)
ബിജെപിയുടെ ഇടപെടൽ മൂലം കോഴിക്കോട് ഹോട്ടലിന്റെ പേര് മാറ്റി. കറാച്ചി ദർബാർ എന്ന ഹോട്ടലാണ് പേരിലെ കറാച്ചി എന്ന ഭാഗം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചില പ്രാദേശിക നേതാക്കൾ പേരുമാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പുൽവാമാ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഹോട്ടലിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതാക്കൾ കാലിക്കട്ട് ദർബാർ ഹോട്ടലിലെത്തുന്നത്.  
 
ആദ്യം ആവശ്യപ്പെട്ടപ്പോൾ പേരു മാറ്റിയില്ലെന്നും രണ്ടാമതും ഇതേ ആവശ്യവുമായി വന്നപ്പോൾ നിർബന്ധിതരാവുകയായിരുന്നെന്നും ഹോട്ടലുടമ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ജില്ലയുടെ രണ്ടു ഭാഗത്തായുളള ഹോട്ടലുകളിൽ നിന്ന് കറാച്ചി എന്ന ഭാഗം മാറ്റുകയായിരുന്നു. ഒരു ഹോട്ടലിന്റെ പേരിലെ കറാച്ചി എന്ന ഭാഗം മായ്ച്ചു കളഞ്ഞും മറ്റോന്നിന്റെ പേരിലെ കറാച്ചി എന്ന ഭാഗം ഫ്ലെക്സ് കൊണ്ട് മറച്ചുമാണ് പേരു നീക്കം ചെയ്തത്. 
 
ഇന്ത്യ- പാക് സംഘർഷം മൂലം  ബെംഗളൂരുവിലും ഹൈദരാബാദിലും കറാച്ചി എന്നു പേരുളള ഹോട്ടലുകൾക്കു നേരേ അക്രമമുണ്ടായിരുന്നു. ഇതുകൂടെ കണക്കിലെടുത്താണ് പേരു മാറ്റിയത്. കോഴിക്കോടു പോലെരു സ്ഥലത്തു നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് ഹോട്ടൽ തുടങ്ങി 2 വർഷം കഴിഞ്ഞപ്പോൾ ഉടമയ്ക്കു നേരിടെണ്ടി വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകര പ്രവർത്തനങ്ങൾ തടയാൻ കൈമാറിയ എഫ് 16 പോർ വിമാനങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിച്ചു, പകിസ്ഥാനോട് വിശദീകരണം തേടി അമേരിക്ക