Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു

46 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി.

karippur airport
കൊണ്ടോട്ടി , വ്യാഴം, 2 ഫെബ്രുവരി 2017 (15:06 IST)
സൌദിയിലേക്ക് പോകാനായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 46 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. കണ്ണൂര്‍ മാട്ടൂര്‍ സ്വദേശി റഫീഖ് (26), തലശേരി രഹീസ് (21) എന്നിവരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഡി.ആര്‍.ഐ സംഘത്തിന്‍റെ പിടിയിലായത്.
 
ലഗേജിലെ നേത്രപ്പഴത്തിനിടയ്ക്ക് കറന്‍സികള്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സൌദി റിയാല്‍, ദുബയ് ദിര്‍ഹം എന്നിവയാണു കണ്ടെത്തിയത്. ഇരുവരും ഇന്‍ഡിഗോ എയര്‍, സ്പസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ ദുബായിക്ക് പോകാനായിരുന്നു എത്തിയത്.
 
ഇരുവരും വിദേശ കറന്‍സി കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ യാത്ര തടഞ്ഞായിരുന്നു പരിശോധന നടത്തിയത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലപൊട്ടിക്കല്‍ സംഘം രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടി; ഒരാള്‍ മുങ്ങിമരിച്ചു