Publish Date: Thu, 03 Feb 2022 (19:15 IST)
Updated Date: Thu, 03 Feb 2022 (19:17 IST)
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ വന്നിറങ്ങിയവരിൽ നിന്നായി അനധികൃതമായി കൊണ്ടുവന്ന 23 കിലോ സ്വർണ്ണം പിടിച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ 20 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ദുബായ്, അബുദാബി, ജിദ്ദ എന്നിവിടങ്ങളിൽ നിന്നാണ് കാരിയർമാർ വഴി ഇത്രയേറെ സ്വർണ്ണം എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടു രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
ആഭരണങ്ങളാണ് അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കടത്തിക്കൊണ്ടുവന്നത്. എയർ കസ്റ്റംസാണ് ഇത്രയധികം സ്വർണ്ണം പിടിച്ചെടുത്തത്.