Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂരില്‍ 692 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Karippur
കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തില്‍ ഒളിപ്പിച്ച 692 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി നൗഷീഖ്(40) എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.
 
സ്പൈയ്സ് ജെറ്റ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ ഇയാള്‍ നാലു സ്വര്‍ണ ഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണ കള്ളക്കടത്ത് വിവരം അറിഞ്ഞത്. കണ്ടെടുത്ത സ്വര്‍ണത്തിന് 35 ലക്ഷം വിലലഭിക്കും എന്ന് എയര്‍കസ്റ്റംസ് അറിയിച്ചു.
 
കഴിഞ്ഞ ഞായറാഴ്ച ദുബൈയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിച്ചിരുന്നു. പിടിയിലായ കോഴിക്കോട് സ്വദേശിയായ ഇബ്രാഹീം ശരീഫ് ശരീരത്തിനുളളില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ്ണത്തിനു 38.86 ലക്ഷ രൂപ വിലവരുമെന്ന് എയര്‍കസ്റ്റംസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോട്ടറി നമ്പര്‍ തിരുത്തി കച്ചവടക്കാരനെ പറ്റിച്ചതായി പരാതി