Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിനെയും മഴയേയും വകവയ്ക്കാതെ അപകടസ്ഥലത്ത് മതില്‍ ചാടിക്കടന്നെത്തിയത് നാട്ടുകാര്‍; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്

കൊവിഡിനെയും മഴയേയും വകവയ്ക്കാതെ അപകടസ്ഥലത്ത് മതില്‍ ചാടിക്കടന്നെത്തിയത് നാട്ടുകാര്‍; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്

ശ്രീനു എസ്

, ശനി, 8 ഓഗസ്റ്റ് 2020 (10:50 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെ ഉണ്ടായ വിമാന അപകടത്തില്‍ അപകടത്തിന്റെ ഭീകരത കുറയ്ക്കുന്നതില്‍ നിര്‍ണായകമായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ്. കൊവിഡിനെയും മഴയേയും വകവയ്ക്കാതെ അപകടസ്ഥലത്ത് വിവരമറിഞ്ഞവര്‍ പാഞ്ഞെത്തുകയായിരുന്നു. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് പലരും ഉള്ളില്‍ കയറിയത്. ഉടന്‍ തന്നെ അപകടത്തില്‍ പെട്ടുകിടന്നിരുന്ന യാത്രക്കാരെ പലവണ്ടികളിലുമായി ആശുപത്രികളില്‍ എത്തിച്ചു. 
 
പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമാണെന്ന് വാട്‌സാപ്പുകളില്‍ സന്ദേശം പരന്നതോടെ നിമിഷനേരം കൊണ്ടാണ് ബ്ലഡ് ബാങ്കുകളില്‍ ക്യൂ ഉണ്ടായത്. ബ്ലഡ് ബാങ്കുകള്‍ നിറയുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത