Publish Date: Sat, 22 Aug 2020 (12:37 IST)
Updated Date: Sat, 22 Aug 2020 (12:40 IST)
കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാന്‍ സാങ്കേതിക തകരാറും കാരണമായെന്ന് കണ്ടെത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ക്യാപ്റ്റന്‍ എസ് എസ് ചാഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ഓഗസ്റ്റ് ഏഴിനാണ് ഐഎക്‌സ് 344 എന്നവിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ടത്. ഇതിന് അമേരിക്കയില്‍ നിന്നെത്തിയ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഏജന്‍സിയുടെ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തതവരും.