Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി അപകടമുണ്ടാക്കി, കരിപ്പൂർ വിമാന അപകടത്തിൽ എഫ്ഐആർ സമർപ്പിച്ച് പൊലീസ്

ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി അപകടമുണ്ടാക്കി, കരിപ്പൂർ വിമാന അപകടത്തിൽ എഫ്ഐആർ സമർപ്പിച്ച് പൊലീസ്
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (07:33 IST)
മലപ്പുറം: ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവർത്തി മൂലമാണ് കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിന് ഐ‌പിസി, എയർ ക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത എ‌ഫ്ഐആർ മഞ്ചേരി സിജെഎം കൊടതിയുടെ ചുമതല വാഹിയ്ക്കുന്ന നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമർപ്പിച്ചു.
 
അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. വിമാന അപകടം സസംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തീന് ഒപ്പം തന്നെ പൊലീസും അന്വേഷണം നടത്തും എന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം വ്യതമാക്കിരുന്നു. 
 
അഡീഷണ എസ്‌പി ജി സാബുവിന്റെ മേൽനോട്ടത്തിൽ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. മലപ്പൂറം ഡിവൈഎസ്‌പി കെ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകട കാരണം, നടപടിക്രമങ്ങളിലെ വീഴ്ച എന്നിവ പൊലീസിന്റെ അന്വേഷണ പരിധിയിലും വരും. അപകടത്തിൽപ്പെട്ടവർക്ക് ഇൻഷൂറൻസ് തുക ലഭിയ്ക്കുന്നതിനും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാത്ത് 1,211 പേർക്ക് കൂടി കൊവിഡ്, 1,026 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ 970 പേർ രോഗമുക്തി നേടി