കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്ത നിലയില്‍. ടിഎം മുകുന്ദന്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിനാണിത്. 100കോടി രൂപയുടെ വായ്പ തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണബാങ്കില്‍ കണ്ടെത്തിയത്. കേസ് സംസ്ഥാന ക്രൈബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടിരുന്നു.
ബാങ്കിനെതിരെ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. വഞ്ചന, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ എന്നിവയുടെ പേരിലാണ് കേസ്. ബാങ്കിന്റെ തലപ്പത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണുള്ളത്. ബാങ്ക് സെക്രട്ടറിയാടക്കം ആറുപേരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.