Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്തേക്ക്? - സംവിധായകൻ പ്രതികരിക്കുന്നു

ഒരു ചീപ്പ് പൊളിറ്റിക്സ് ആണ് കസബ വിവാദം: സംവിധായകൻ പറയുന്നു

സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്തേക്ക്? - സംവിധായകൻ പ്രതികരിക്കുന്നു
, വ്യാഴം, 14 ഡിസം‌ബര്‍ 2017 (07:58 IST)
ഐ എഫ് എഫ് കെ വേദിയിൽ വെച്ച് നടി പാർവതി മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെ നിരവധി പേർ പാർവതിക്കെതിരെ രംഗത്ത് വരികയും ചെയ്തു. പക്ഷേ കസബയിലേക്ക് ജനശ്രദ്ധ മനഃപൂർവ്വം തിരിച്ചു വിടുകയായിരുന്നുവെന്നും അതിനുള്ള വഴി മാത്രമായി‌രുന്നു കസബയെന്നും സംവിധായകൻ അനിൽ തോമസ് പറയുന്നു.
 
ഈ വിവാദത്തിന്റെ തുടക്കം ഇപ്പോൾ ശ്രദ്ധ മാറി പോയ മറ്റൊരു വിഷയം ആയിരുന്നു. ആ വിഷയത്തിൽ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും തിരിച്ചു വിടാനുള്ള ബോധപൂർവമുള്ള ഒരു ശ്രമം ആയിരുന്നു നമ്മൾ പിന്നീട് കണ്ട കസബ വിവാദമെന്ന് അനിൽ പറയുന്നു. 
 
പതിനാല് വർഷങ്ങൾക്കു ശേഷം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കേരളത്തിലേക്ക് എത്തിച്ച ഒരു ചിത്രമാണ് മിന്നാമിനുങ്ങ്. ഈ ചിത്രത്തിലെ സുരഭി ലക്ഷ്മി എന്ന നടിയുടെ അവിസ്മരണീയ പ്രകടനം ഏറെ പ്രശംസ  പിടിച്ചു പറ്റിയതുമാണ്. പക്ഷെ ഐ എഫ് എഫ്‌കെ യിൽ ചിത്രത്തിന് പ്രദർശാനുമതി നിഷേധിക്കപ്പെട്ടു എന്ന് മാത്രമല്ല സംസ്ഥാന പുരസ്‍കാരം നേടിയ നടി അടക്കം ഉൽഘാടന വേദി പങ്കിട്ടപ്പോൾ ദേശീയ പുരസ്‍കാരം നേടിയ സുരഭി ലക്ഷ്മി അവിടെയും തഴയപ്പെടുകയായിരുന്നു. 
 
സുരഭിക്കോ മിന്നാമിനുങ്ങിനോ വേണ്ടി ഒരു ചെറു വിരല് പോലും അനക്കാതിരുന്ന  വനിതാ സംഘടനക്കെതിരെ വ്യാപകമായ പ്രതിഷേധവും പ്രതികരണവും എല്ലാ രംഗത്ത് നിന്നും പൊങ്ങി വരാൻ തുടങ്ങിയതോടെ, അതിൽ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും മാറ്റി വിട്ടുകൊണ്ട്, വനിതാ സംഘടനാ പ്രതിനിധികൾ കളിച്ച ഒരു ചീപ് പൊളിറ്റിക്സ് ആണ് കസബ വിവാദം. 
 
അതോടെ ഇതിന്റെ മൂല കാരണത്തിൽ നിന്നുള്ള ശ്രദ്ധ മാറുകയും, ചർച്ചകളുടെ വഴി തന്നെ വേറെ രീതിയിലായിത്തീരുകയും ചെയ്തു. സിനിമയിലെ പണക്കാരുടെയും വലിയ വലിയ ആളുകളുടെയും കൂടെ മാത്രം നിൽക്കുന്ന വനിതാ സംഘടനയുടെ തനി നിറം പുറത്തായതോടെ, അതിനു  മുന്നിൽ സൃഷ്‌ടിച്ച ഒരു പുകമറയാണ് ഈ കസബ വിവാദം എന്നും സത്യം ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണമെന്നും അനിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 72 ആയി