Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിതാവും സഹോദരിയും വിഷമാണെന്നറിയാതെ ഐസ്‌ക്രീം കഴിക്കുന്നത് ആല്‍ബിന്‍ നോക്കി നിന്നു: ഫോണില്‍ കളിക്കരുതെന്ന് ഉപദേശിച്ചതിന് സമാനതകളില്ലാത്ത പ്രതികാരം

പിതാവും സഹോദരിയും വിഷമാണെന്നറിയാതെ ഐസ്‌ക്രീം കഴിക്കുന്നത് ആല്‍ബിന്‍ നോക്കി നിന്നു: ഫോണില്‍ കളിക്കരുതെന്ന് ഉപദേശിച്ചതിന് സമാനതകളില്ലാത്ത പ്രതികാരം

ശ്രീനു എസ്

, വ്യാഴം, 13 ഓഗസ്റ്റ് 2020 (18:45 IST)
കാസര്‍കോട് ഐസ്‌ക്രീം കഴിച്ച് 16കാരി മരിച്ച സംഭവത്തിലെ ചുരുള്‍ അഴിയുന്നു. വീട്ടുകാരെ മുഴുവന്‍ കൊലപ്പെടുത്താന്‍ സഹോദരനായ 22കാരന്‍ ആല്‍ബിന്‍ ഒരുക്കിയ വിഷഐസ്‌ക്രീം കഴിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഏതുസമയവും ഫോണില്‍കളിക്കുന്നതു കൊണ്ട് ആല്‍ബിനെ വീട്ടുകാര്‍ വിലക്കുന്നത് പതിവായിരുന്നു. ഇത് ഒരു ശല്യമായി കണ്ട് വീട്ടിലുള്ള എല്ലാവരെയും വകവരുത്താന്‍ ആല്‍ബിന്‍ തീരുമാനിക്കുകയായിരുന്നു. ഇതുരണ്ടാമത്തെ തവണയാണ് ആല്‍ബില്‍ വിഷപ്രയോഗം നടത്തിയതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വച്ച ചിക്കന്‍കറിയില്‍ ആല്‍ബിന്‍ വിഷം ചേര്‍ത്തിരുന്നു.
 
എന്നാല്‍ കറി കഴിച്ച് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചില്ല. ഇതിന്റെ കാരണം എന്താണെന്ന് ആല്‍ബില്‍ ഇന്റെര്‍നെറ്റില്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പഴകിയ എലിവിഷമായതിനാലാണ് അപകടം സംഭവിക്കാത്തെന്നുമനസിലായ ആല്‍ബിന്‍ പുതിയ എലിവിഷം വാങ്ങുകയും ഐസ്‌ക്രീമില്‍ കലര്‍ത്തി വീട്ടുകാര്‍ കുടിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു. 
 
ആല്‍ബിന്റെ മാതാവ് ജെസി കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളു. എന്നാല്‍ സഹോദരി ആന്‍മേരിയും പിതാവ് ബെന്നിയും ഐസ്‌ക്രീം കഴിച്ചു. ഈ സമയം തനിക്ക് വേണ്ടന്ന് പറഞ്ഞ് പിതാവും സഹോദരിയും കഴിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു ആല്‍ബിന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡ് രോഗികൾ, സംസ്ഥനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്, 1380 പേർക്ക് സമ്പർക്കം വഴി