Publish Date: Wed, 27 May 2020 (12:07 IST)
Updated Date: Wed, 27 May 2020 (12:46 IST)
കിണറില്‍ വീണ പശുകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ മരിച്ചു. കാസര്‍കോട് ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണനും(45) ശങ്കറും(35) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാന്‍ ആദ്യം ശങ്കര്‍ കിണറില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ കിണറിനുള്ളില്‍ ശങ്കര്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതുകണ്ടാണ് ജ്യേഷ്ഠനായ നാരായണനും കിണറില്‍ ഇറങ്ങുന്നത്. പക്ഷെ രണ്ടുപേരും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്.