Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് വാട്‌സാപ്പ് മെസേജിലൂടെ പരാതി നല്‍കാം

ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് വാട്‌സാപ്പ് മെസേജിലൂടെ പരാതി നല്‍കാം

ശ്രീനു എസ്

, ബുധന്‍, 29 ജൂലൈ 2020 (20:07 IST)
ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് വാട്‌സ് ആപ്പ്, മെസ്സേജ് സംവിധാനം ഒരുക്കി. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 11നാണ് പദ്ധതി ആരംഭിച്ചത്. 
 
പരാതികള്‍ സ്വീകരിക്കുകയും ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുകയും ചെയ്ത് ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് സജീവമായി രംഗത്തുണ്ട്. നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാശിശുവികസന വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പരാതി  9400080292 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴിയോ ടെക്‌സറ്റ് മെസ്സേജായോ  പരാതി രജിസ്റ്റര്‍ ചെയ്യാം.1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍, 181 എന്ന സ്ത്രീകള്‍ക്കുള്ള മിത്ര ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എന്നിവ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തം: എട്ടു ഡാമുകളില്‍ നിന്നും ജലം ഒഴുക്കിവിടുന്നു