Webdunia - Bharat's app for daily news and videos

Install App

കാസര്‍കോട്ട് കോവിഡ് നിയന്ത്രണം അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം

എ കെ ജെ അയ്യര്‍
വെള്ളി, 7 ഓഗസ്റ്റ് 2020 (12:32 IST)
സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്  ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത്  ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍  വ്യാപാര സ്ഥാപനങ്ങള്‍,ധനകാര്യ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം  നിയന്ത്രിക്കും.
 
ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല. കൂടാതെ ആ പ്രദേശത്തെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്  ഏര്‍പ്പെടുത്തണമെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്,കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അടിയന്തര സാഹചര്യം നേരിടുന്നതിന് 21 സി എഫ്എല്‍ ടിസികളായി 4300 കിടക്കകളും സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്  ബാബു അറിയിച്ചു.
 
ജില്ലയില്‍ ഒരിടത്തേക്കുമുള്ള അനാവശ്യ യാത്ര അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സോപ്പോ സാനിറ്റസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കായും പൊതുയിടങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കിയും എല്ലാവരും ജില്ലാഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

അടുത്ത ലേഖനം
Show comments