Publish Date: Thu, 23 Jul 2020 (09:24 IST)
Updated Date: Thu, 23 Jul 2020 (09:30 IST)
തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാളിയങ്കാട് സ്വദേശി കെ മഹേഷ് (29) ആണ് കടലില്‍ ചാടിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവരുകയായിരുന്നു ഇയാളെ.
തെളിവെടുപ്പിനിടെ പൊലീസിനെ തട്ടിമാറ്റി ഇയാള്‍ അഴിമുഖത്തേക്ക് ചാടുകയായിരുന്നു. ഇയാളെ പിടിക്കാന്‍ പിറകെ പോയ പൊലീസ് ഉദ്ദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.