Publish Date: Mon, 14 Dec 2020 (15:51 IST)
Updated Date: Mon, 14 Dec 2020 (15:53 IST)
താന്‍ കൈപ്പത്തിക്കല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്യുന്നത് ഇതാദ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എംപികൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്തിക്കാണ് ഇപ്രാവശ്യം വോട്ട് ചെയ്‌തെതെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ഏണി ആണ്.
പടന്നക്കാട് എസ്എന്‍ യുപി സ്‌കൂളിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്തത്. 18മത്തെ വയസില്‍ തനിക്ക് വോട്ടവകാശം ലഭിച്ചതുമുതല്‍ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ട് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് മറ്റൊരു ചിഹ്നത്തിന് വോട്ടുചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.