Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല, സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു

വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല, സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു

ശ്രീനു എസ്

, ചൊവ്വ, 16 ഫെബ്രുവരി 2021 (13:29 IST)
കാസര്‍ഗോഡ്: വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ ഇനി പ്രയാസപ്പെടേണ്ടി വരില്ല. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു. കാസര്‍കോട് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ബേഡഡുക്ക കൗശല്‍ കേന്ദ്രയുടെ നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ സ്‌കില്‍ രജിസ്ട്രേഷന്‍ കാമ്പെയിന്‍ സംഘടിപ്പിക്കും.
 
ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ 12 മണിവരെ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്ത് നൈപുണ്യവികസന ദൗത്യം നിറവേറ്റുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെയിസ്) വികസിപ്പിച്ച ഈ മൊബൈല്‍ ആപ്പില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സേവന ദാതാക്കളായും സേവനം ആവശ്യമുള്ളവര്‍ക്ക് ഉപഭോക്താക്കളായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ്; മരണം 81