Publish Date: Sat, 15 Jan 2022 (10:36 IST)
Updated Date: Sat, 15 Jan 2022 (10:38 IST)
കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്. സംഭവത്തില്‍ 17വയസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു.