Publish Date: Sat, 12 Nov 2022 (17:40 IST)
Updated Date: Sat, 12 Nov 2022 (17:43 IST)
അപകടത്തില്‍പ്പെട്ട സ്‌കൂട്ടറില്‍ നിന്ന് നാലുകിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശി 46കാരനായ മുഹമ്മദ് അറസ്റ്റിലായി. ഇന്ന് രാവിലെ ചാറ്റല്‍ മഴയില്‍ പള്ളിക്കര ചേറ്റുകുണ്ടില്‍ സ്‌കൂട്ടര്‍ തെന്നിവീഴുകയായിരുന്നു.
അപകടം ഉണ്ടായ ഉടന്‍ ഇയാള്‍ പ്ലാസ്റ്റിക് പൊതി മാറ്റിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് കവറില്‍ കഞ്ചാവാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. പിന്നാലെ ബേക്കല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.