Webdunia - Bharat's app for daily news and videos

Install App

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് 32 വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
വെള്ളി, 3 നവം‌ബര്‍ 2023 (17:56 IST)
കാസർകോട് : പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 63 കാരനെ കോടതി 32 വർഷത്തെ തടവിന് ശിക്ഷിച്ചു. കാസർകോട്ടെ നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പിൽ മോഹനൻ എന്ന 63 കാരനെയാണ് കോടതി തടവ് ശിക്ഷയ്ക്കും 60000 രൂപ പിഴയും വിധിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി പതിനേഴിനാണ്‌  പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബന്ധുവീട്ടിലെ ഗൃഹപ്രവേശന തടങ്ങിൽ പങ്കെടുക്കാൻ പോയ കുട്ടിയെ ഇയാൾ വിളിച്ചുരുത്തി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.പി.ശ്രീഹരിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അതീവ സുരക്ഷയില്‍ രാജ്യം, കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, നടപടി മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തില്‍

Kerala Weather: ചൂടിനു വിട; കാലവര്‍ഷം വരുന്നേ

യു എൻ സുരക്ഷാ കൗൺസിലിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പാകിസ്ഥാൻ, വാദങ്ങളെല്ലാം തള്ളി, മിസൈൽ പരീക്ഷണത്തിനും വിമർശനം

'ഇനിയെങ്കിലും നിര്‍ത്തൂ'; ആറാട്ടണ്ണനു ജാമ്യം

അടുത്ത ലേഖനം
Show comments