Publish Date: Thu, 26 Oct 2023 (19:37 IST)
Updated Date: Thu, 26 Oct 2023 (19:39 IST)
കാസർകോട്: എട്ടുവയസ്സുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അയാളുടെ സഹോദരനും അറസ്റ്റിലായി. കാസർകോട് ജില്ലയിലെ ചിറ്റാറിക്കലിലാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇരുവരും കുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചത്.
പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് ചിറ്റാരിക്കൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.