Publish Date: Wed, 29 Nov 2023 (08:59 IST)
Updated Date: Wed, 29 Nov 2023 (09:05 IST)
വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തികാര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ കെ സി ബൈജു സസ്‌പെന്‍ഡ് ചെയ്തത്.
പരീക്ഷക്കിടെ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോടും ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയെന്ന് പരാതിയിലുണ്ട്. എം എ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.