Publish Date: Thu, 26 Aug 2021 (09:04 IST)
Updated Date: Thu, 26 Aug 2021 (09:06 IST)
ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന്റെ കാല്‍ ചതഞ്ഞു. മംഗളൂരുവില്‍ നിന്ന് യശ്വന്ത്പൂരിലേക്ക് പോകുന്ന വീക്കിലി എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ശങ്കറിനാണ് ഗുരുതരമായി പരിക്കേറ്റത്. ശങ്കറിന്റെ കാല്‍ ട്രെയിനിനും പാളത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ട്രെയിന്‍ നിര്‍ത്തിച്ച് ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.