Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം': കവിത ലങ്കേഷ്

'ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവരെ ശിക്ഷിക്കണം': കവിത ലങ്കേഷ്

'ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം': കവിത ലങ്കേഷ്
തിരുവനന്തപുരം , ശനി, 23 ജൂണ്‍ 2018 (16:15 IST)
ജീവിക്കാനുള്ളവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ശക്തികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ്. കേരള ഗസ്‌റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ. എൻ എൻ മുഹമ്മദ് അലി അവാർഡ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങുകയായിരുന്നു അവർ.
 
"അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാൻ നിയമിക്കപ്പെടുന്ന കൊലയാളികളെ മാത്രം പിടികൂടിയതുകൊണ്ടായില്ല. ഗൗരി ലങ്കേഷിന്റെ കൊലയാളികൾക്കൊപ്പം അതിന് പിന്നിൽ പ്രവർത്തിച്ചാ ശക്തികളെക്കൂടി പുറത്തുകൊണ്ടുവരണം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ അവർ ഹിന്ദുവിരുദ്ധയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ല. ഹിന്ദുത്വ ശക്തികൾക്കെതിരെയാണ് അവർ നിരന്തരം സംസാരിച്ചിരുന്നത്.
 
അവർ ഒരു മതത്തിനും എതിരായിരുന്നില്ല. ഗൗരി കൊല്ലപ്പെട്ടെങ്കിലും അനീതിക്കും അക്രമണത്തിനും എതിരെ ആയിരം ഗൗരിമാർ ഉയർന്നുവരു'മെന്നും അവർ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജയ് ദത്ത് 300 ലധികം സ്ത്രീകളുമായി കിടപ്പറ പങ്കുവെച്ചിട്ടുണ്ട്, നടിമാരെ വളയ്ക്കുന്നത് ഏതെങ്കിലും ശവക്കല്ലറയുടെ മുൻപിൽ വെച്ച്!