കവചം മുന്നറിയിപ്പ്: സംസ്ഥാനത്ത് പലയിടത്തായി 85 സൈറണുകള്‍ ഇന്ന് മുഴങ്ങും, പരിഭ്രാന്തരാകേണ്ട
തൃശൂര്‍ ജില്ലയില്‍ ആറിടങ്ങളിലാണ് സൈറണ്‍ മുഴങ്ങുക
കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്. വിവിധ സമയങ്ങളിലായി ഈ സൈറണുകള്‍ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ ആറിടങ്ങളിലാണ് സൈറണ്‍ മുഴങ്ങുക. എം.പി.സി.എസ് കടപ്പുറം, ജി.എഫ്.എസ്.എസ്.എസ് നാട്ടിക, മണലൂര്‍ ഐ.ടി.ഐ, ജി.എഫ്.എസ്.എസ്.എസ് കൈപ്പമംഗലം, എം.പി.സി.എസ് അഴീക്കോട്, ചാലക്കുടി മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ സൈറണുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവ. എച്ച്എസ്എസ് ചേന്ദമംഗലം, ഗവ. ജെബിഎസ് കുന്നു കര, ഗവ. എം.ഐ.യു പി. എസ് വെളിയത്തുനാട്, ഗവ. എച്ച് എസ് വെസ്റ്റ് കടുങ്ങല്ലൂർ, ഗവ. ബോയ്സ് എച്ച് എസ് എസ് ആലുവ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശിവൻ കുന്ന്, മുവാറ്റുപുഴ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ഗവ. ഗസ്റ്റ് ഹൗസ്, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്റർ, കളക്ടറേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക.