Publish Date: Wed, 26 Jan 2022 (09:40 IST)
Updated Date: Wed, 26 Jan 2022 (09:42 IST)
കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്.