വേണുഗോപാലിനോടു സ്വയം പിന്മാറാൻ ഹൈക്കമാൻഡ് ആവശ്യപ്പെടും
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് പിന്മാറാൻ രാഹുൽ ഗാന്ധി വേണുഗോപാലിനോടു ആവശ്യപ്പെടും
Publish Date: Sat, 09 May 2026 (13:37 IST)
Updated Date: Sat, 09 May 2026 (13:44 IST)
കേരളത്തിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഫോർമുലയുമായി ഹൈക്കമാൻഡ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം ഇടപെട്ടേക്കും. ജനവികാരം മനസിലാക്കി വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് ആലോചന.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് പിന്മാറാൻ രാഹുൽ ഗാന്ധി വേണുഗോപാലിനോടു ആവശ്യപ്പെടും. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഉണ്ടാക്കരുതെന്നാണ് രാഹുൽ വേണുഗോപാലിനോടു നിർദേശിക്കുക.
വേണുഗോപാൽ സ്വയം പിന്മാറാൻ തയ്യാറാകുമോ എന്നതിലാണ് സംശയം. നിലവിൽ നാൽപതിലേറെ എംഎൽഎമാർ കെസിക്കൊപ്പമാണ്. കെസി പിന്മാറിയാൽ ഇവരെല്ലാം രമേശ് ചെന്നിത്തലയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചേക്കും. അപ്പോഴും സതീശന്റെ നില പരുങ്ങലിലാകും.