Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനം ഐപിഎല്‍ ലഹരിയില്‍ മതിമറക്കും; മത്സരങ്ങള്‍ ഇനി തിരുവനന്തപുരത്തും

ചര്‍ച്ചകള്‍ വിജയകരമായെന്ന് കെസിഎ പ്രസിഡന്റ് ടിസി മാത്യു

തലസ്ഥാനം ഐപിഎല്‍ ലഹരിയില്‍ മതിമറക്കും; മത്സരങ്ങള്‍ ഇനി തിരുവനന്തപുരത്തും
തിരുവനന്തപുരം/ന്യൂഡല്‍ഹി , ശനി, 28 മെയ് 2016 (19:42 IST)
അടുത്തവര്‍ഷം നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ചിലത് കേരളത്തിലുമെത്തും. കാര്യവട്ടത്തെ ഗ്രീന്‍‌ഫീല്‍‌ഡ് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഏറ്റെടുത്തതോടെയാണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളും ഐ പി എല്‍ മത്സരങ്ങളും കേരളത്തിലെത്താന്‍ അവസരമൊരുങ്ങിയത്.

കാര്യവട്ടം സ്‌റ്റേഡിയം അധികൃതരുമായി വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വിജയകരമായെന്ന് കെസിഎ പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു. വരുമാനം പങ്കുവെക്കുന്നതടക്കമുള്ള ചെറിയ കാര്യങ്ങളില്‍ മാത്രമെ വ്യക്തത കൈവരുത്താന്‍ ഉള്ളു. കാര്യവട്ടം സ്‌പോര്‍ട്‌സ് ലിമിറ്റഡുമായി ധാരണാപത്രം ഉടന്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ജവഹര്‍ ലാന്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നു കൊണ്ടിരുന്നതെങ്കിലും 2017വരെ സ്‌റ്റേഡിയം ഫു‌ട്‌ബോളിന് വിട്ടുകൊടുത്തതാണ് കാര്യവട്ടം സ്‌റ്റേഡിയം ഏറ്റെടുക്കാന്‍ കെസിഎ പ്രേരിപ്പിച്ചത്. ഇതോടെ ഐ പി എല്‍ മത്സരങ്ങളെ കൂടാതെ രാജ്യാന്തര മത്സരവും കേരളത്തില്‍ പതിവായി എത്തുമെന്ന് ഉറപ്പായി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇടക്കൊച്ചി സ്‌റ്റേഡിയം പദ്ധതി വീണ്ടും സജീവമാക്കാന്‍ കെസിഎ തീരുമാനിച്ചിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോമൾ അഹമ്മദ് അഥവാ വിശപ്പകറ്റുന്ന ദേവത!