Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരളത്തിൽ സിഎസ്ഐ വൈദികരുടെ വാർഷിക ധ്യാനം, 80 പേർക്ക് കൊവിഡ്, 2 മരണം

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരളത്തിൽ സിഎസ്ഐ വൈദികരുടെ വാർഷിക ധ്യാനം, 80 പേർക്ക് കൊവിഡ്, 2 മരണം
, ബുധന്‍, 5 മെയ് 2021 (12:30 IST)
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കേരളത്തിൽ 480 വൈദികർ വാർഷിക സമ്മേളന ധ്യാനം നടത്തിയതായി പരാതി. ചീഫ് സെക്രട്ടറിക്കാണ് പരാതി നൽകിയിരിക്കുന്നത്.ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറിൽ നടന്ന ധ്യാനത്തിൽ 480 വൈദികരാണ് പങ്കെടുത്തത്.
 
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നത്. അതേസമയം ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.രണ്ട് സംഘങ്ങളായാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത്. സിഎസ്‌ഐ സഭയുടെ ദക്ഷിണ മേഖലാ മഹാ ഇടവകയില്‍നിന്നുള്ള വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശമിക്കാതെ കൊവിഡ്: രാജ്യത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 3,82,315, മരണം 3780