Webdunia - Bharat's app for daily news and videos

Install App

അബ്‌ദുള്ളക്കുട്ടി കാസർകോട്, കാട്ടക്കടയിൽ ശോഭാ സുരേന്ദ്രൻ, സെൻ കുമാറും ജേക്കബ് തോമസും ബിജെപി സ്ഥാനാർത്ഥികളായേക്കും

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2020 (12:44 IST)
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ‌പി അബ്‌ദുള്ളക്കുട്ടിയെ കാസർകോടും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലും മത്സരിപ്പിക്കുമെന്ന് സൂചന നൽകി ബിജെപിയുടെ കറട് തിരഞ്ഞെടുപ്പ് പട്ടിക. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെൻകുമാർ, ജേക്കബ് തോമസ് എന്നിവരും മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായരും ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
 
സംഘടന ചുമതല നൽകിയതിലെ അവഗണനയിൽ പ്രതിഷേധിച്ച് പ്രവർത്തനരംഗത്ത് നിന്ന് മാറിനിൽക്കുന്ന ശോഭാ സുരേന്ദ്രൻ തിരുവനന്തപുരം കാട്ടാക്കടയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ രണ്ടേമുക്കാൽ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങൽ മണ്ഡലത്തിലെ നിയമസഭാ മണ്ഡലമാണ് കാട്ടാക്കട. അതേസമയം നേമത്ത് രാജഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ പകരം കുമ്മനം രാജശേഖരൻ മത്സരിച്ചേക്കും. അതേസമയം മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് ശ്രീഷരൻ പിള്ള സജീവ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്.
 
അതേസമയം ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ്‌ഗോപിക്കും നോട്ടമുള്ള മണ്ഡലമാണ് നേമം. എന്നാൽ സുരേഷ്‌ഗോപി തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. കൊല്ലത്തും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല പാലക്കാടും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി കുന്ദമംഗലത്തും മത്സരിച്ചേക്കും. മുൻ‌ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാഞിരപ്പള്ളിയിലും മത്സരിക്കും. നേരത്തെ സിപിഎം സ്വതന്ത്രനായി അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ നിന്നും വിജയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments