Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി, കെ രാധാകൃ‌ഷ്ണന് ദേവസ്വം,ആന്റണി രാജുവിന് ഗതാഗതം

ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി, കെ രാധാകൃ‌ഷ്ണന് ദേവസ്വം,ആന്റണി രാജുവിന് ഗതാഗതം
, ബുധന്‍, 19 മെയ് 2021 (13:23 IST)
രണ്ടാം ഇടതുസർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ രൂപമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. കെകെ ശൈലജയ്‌ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. തോമസ് ഐസക്കിന്റെ പിൻഗാമിയായി കെ എൻ ബാലഗോപാലിനെയാണ് തിരഞ്ഞെടുത്തത്. പി രാജീവിനാണ് വ്യവസായ വകുപ്പ്.  ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.
 
കഴിഞ്ഞ മന്ത്രിസഭയിൽ എംഎം മണിയുടെ കൈവശമുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറി. പ്രധാന വകുപ്പുകളിൽ ഒന്നായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണനാണ്. വി ശിവൻകുട്ടിക്കാണ് വിദ്യഭ്യാസ വകുപ്പിന്റെ ചുമതല. 
 
പിണറായി വിജയൻ- പൊതുഭരണം,ആഭ്യന്തരം,വിജിലൻസ്,ഐടി,ആസൂത്രണം,മെട്രോ
 
കെഎൻ ബാലഗോപാൽ-ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം 
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- എക്സൈസ്, തൊഴില്‍ 
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
കെ രാധാകൃഷ്‌ണൻ- ദേവസ്വം,പാർലമെന്ററി കാര്യം
വി ശിവൻകുട്ടി-പൊതുവിദ്യാഭ്യാസം
ആന്റണി രാജു-ഗതാഗതം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം 
വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം പിണറായി സര്‍ക്കാര്‍: കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി