Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി ദിവസം കുടിക്കുന്നത് അഞ്ചുലക്ഷം ലിറ്ററിലധികം മദ്യം!

മലയാളി ദിവസം കുടിക്കുന്നത് അഞ്ചുലക്ഷം ലിറ്ററിലധികം മദ്യം!
, വെള്ളി, 13 ഓഗസ്റ്റ് 2021 (16:52 IST)
മലയാളികൾ ഒരു ദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികമെന്ന് കണക്കുകൾ. ഇത്രത്തോളം ബിയറും ഒരു ദിവസം മലയാളി വയറ്റിലാക്കുന്നുണ്ട്. ഇതിന് പുറമെ ദിവസവും മൂവായിരം ലിറ്ററിലധികം വൈനും മലയാളികൾ കുടിച്ചുതീർക്കും. ബിവറേജസ് കോർപ്പറേഷൻ വിവരാവകാശപ്രകാരം നൽകിയ കണക്കുകളിൽ നിന്നാണ് ഈ വിവരങ്ങൾ.
 
കഴിഞ്ഞ അഞ്ചുവർഷം 94.22 കോടി ലിറ്റർ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത്. 2016-17-ൽ 85.93 കോടിയും 2017-18 വർഷം 100.54 കോടിയും സർക്കാരിന് ലാഭം കിട്ടി. ബാക്കി വർഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളു. ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ, 740 ബാറുകൾ വഴിയാണ് ഇത്രയും മദ്യം വിറ്റത്.
 
വിവരാവകാശനിയമം വഴി ലഭിച്ച വിവരപ്രകാരം 2016 മേയ് മുതൽ 2021 വരെ ബിവറേജസ് കോർപ്പറേഷൻ വിറ്റ മദ്യം(ലിറ്ററിൽ) ഇപ്രകാരമാണ്.
 
മദ്യം- 94,22,54,386.08 ലിറ്റർ
ബിയർ- 42,23,86,768.35 ലിറ്റർ
വൈൻ- 55,57,065.53. ലിറ്റർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍