Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം
, തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (09:11 IST)
തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈട്ടെക് പഠന മുറികൾ ഉള്ള ;രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം ഹൈടെക് സ്കൂൾ ഹൈടെക്, ലാബ് പദ്ധതികളൂടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കാളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിയ്ക്കും. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 
 
3,74,274 ഡിജിറ്റൽ ഉപാകരണങ്ങളാണ് 16,027 സ്കൂളുകളിൽ ഡിജിറ്റൽ ക്ലാസുകൾക്കും ലാബുകൾക്കുമായി സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. 4,752 ഹൈസ്കൂൾ ഹൈയർ സെക്കൻഡറി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിയ്കുന്നത്. പ്രൈമറി, അപ്പർ പ്രൈമറി തകങ്ങളിലായി 11,275 സ്കൂളുകളിൽ ഹൈടെക് ലാബുകളും തയ്യാറായിക്കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ഏഴുമാസത്തിനിടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചത് മൂന്നു തവണ; പഠനം നടത്താന്‍ ഐസിഎംആര്‍